/sathyam/media/post_attachments/qmGbkkILErMd66mE0b9v.jpg)
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ 'ഉദയം 2023'നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി.
/sathyam/media/post_attachments/sirD45Byi5wIFYoahMVu.jpg)
ആഘോഷപരിപാടികൾ, ഹ്യൂഗി മക് ഗ്രാത്ത് (മേയർ/പീസ് കമ്മീഷണർ) ഉത്‌ഘാടനം ചെയ്തു. ഗെറ്റ് ഡാര്‍സി (നേനാഗ് കൗണ്‍സിലര്‍) മുഖ്യാതിഥി ആയിരുന്നു. കൂടാതെ നെനാഗ് സെന്‍റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. റെക്സൺ ചുള്ളിക്കൽ ആശംസാ പ്രസംഗം നടത്തി.
/sathyam/media/post_attachments/hk0TbyH1gyR8l0MMUCJl.jpg)
നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമായിരുന്നു 'ഉദയം 2023'. കുട്ടികളുടെയും മിതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
/sathyam/media/post_attachments/mm0GlMoyfSHbajfyUrdr.jpg)
തുടർന്ന് 13 വർഷക്കാലത്തെ അയർലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാൽ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകുകയുണ്ടായി.
/sathyam/media/post_attachments/kKZu9nbG5I4UYdaFlALl.jpg)
കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോൾ വേളയിൽ നീനാ കൈരളി നടത്തിയ ഏറ്റവും മികച്ച പുൽക്കൂട് ഒരുക്കുന്ന കുടുംബങ്ങൾക്കുള്ള സമ്മാനങ്ങൾക്ക് ടോം പോൾ, അവിനാശ് ഐസക്, ജെയ്സൺ ജോസഫ് എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാകുകയും അവർക്കുള്ള സമ്മാനങ്ങൾ 'ഉദയം 2023'ൽ വച്ച് ഫാ. റെക്സൺ ചുള്ളിക്കൽ വിതരണം ചെയ്യുകയും ചെയ്തു.
/sathyam/media/post_attachments/sZqnD3VopmuxxUVE9vEe.jpg)
തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീണു. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ടോം പോൾ, സ്റ്റെഫിൻ ജെയിംസ്, അവിനാശ് ഐസക്, അഭിലാഷ് രാമചന്ദ്രൻ, ജോമോൾ ഷിന്റോ, മറീന ജിന്റോ, ചിഞ്ചു ജോയി എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/zPekgFtVDtOEAiviyqLc.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us