New Update
Advertisment
ഡബ്ലിൻ :ബഡ്ജറ്റിൽ നാട്ടിലില്ലാത്ത പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തുവാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും കേരള പ്രവാസി കോൺഗ്രസ് (എം) അയർലണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു തീരുമാനം വന്നാൽ വീട് പണി പോലും നിർത്തി വയ്ക്കുവാനും, ഉള്ളത് വിൽക്കുവാനും പ്രവാസികൾ നിർബന്ധിതരാകും.നാട്ടിലെ നിർമ്മാണ മേഖലയേയും തൊഴിലവസരങ്ങളേയും ഇത് സാരമായി ബാധിക്കുമെന്നും,സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് രാജു കുന്നക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിമാരായ ഷാജി ആര്യമണ്ണിൽ, സണ്ണി പാലക്കാതടത്തിൽ,പ്രിൻസ് വിലങ്ങുപാറ,ജോർജ് കുര്യൻ കൊല്ലംപറമ്പിൽ,ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, ബിനിൽ ജോൺ മൂവാറ്റുപുഴ എന്നിവർ പ്രസംഗിച്ചു.