മാണിസാറിന് സ്നേഹാഞ്ജലിയുമായി അയർലണ്ടിൽ നിന്നൊരു ഗാനോപഹാരം...

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്ന കെ എം മാണിയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'സ്നേഹ സാന്ദ്ര വഴികളിൽ..' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇതിനകം തന്നെ നിരവധി പേർ ഗാനം ഷെയർ ചെയ്തു.

Advertisment

സംസ്കാര വേദിയും, കേരള കോൺഗ്രസ്‌ എം ഐറ്റി വിങ്ങും, കേരള പ്രൊഫഷണൽ ഫ്രണ്ടും, പ്രവാസി കോൺഗ്രസ്‌ എം അയർലൻഡും സംയുക്തമായാണ് ഈ ഗാനത്തിന് ആവിഷ്കാരം നടത്തിയത്. തോമസ് കാവാലം രചനയും, അൽഫോൻസ് അയർലണ്ട് സംഗീതവും നിർവഹിച്ചു. അയർലണ്ടിലെ പ്രശസ്ത ഗായകൻ സാബു ജോസഫ് വാലുമണ്ണേൽ ആണ് ആലാപനം നടത്തിയത്.

ഐറ്റി വിംഗ് ഡയറക്ടർ അഡ്വ. അലക്സ് കോഴിമല, സംസ്കാരവേദി പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ, പ്രൊഫഷണൽ ഫ്രണ്ട് പ്രഡിഡന്റ് ഡോ. ബിബിൻ കെ ജോസ്, അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട് എന്നിവർ നേതൃത്വം നൽകി.

കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന കെഎം മാണി സ്മൃതി സംഗമത്തിൽ ഈ ഗാനം ആലപിച്ചതും ശ്രദ്ധേയമായി.

റിപ്പോർട്ട്: സിറിൽ തെങ്ങുംപള്ളിൽ

Advertisment