/sathyam/media/post_attachments/vPaCuDUtylTImjql7xZu.jpg)
ഡബ്ലിൻ:ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവക മധ്യസ്ഥയായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ ആരംഭവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
/sathyam/media/post_attachments/mSgVRkHqkPYgEFe0zwcq.jpg)
ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് റവ .ഫാ. രാജേഷ് മേച്ചിറാകത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ .ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, ഫാ. റോയ് വട്ടക്കാട്ട്, റവ .ഫാ സെബാസ്റ്റ്യൻ ഒസിഡി എന്നിവർ സഹകാർമ്മികരായിരുന്നു.
/sathyam/media/post_attachments/ZuplWkn975bY2hsDSkiB.jpg)
ഫാ .സെബാസ്റ്റ്യൻ ഒസിഡി ചിന്തനീയമായ തിരുനാൾ സന്ദേശം നൽകി . പ്രെസുദേന്തി വാഴിക്കൽ, തിരുനാൾ കുർബാന, ലദീഞ്ഞ്, ശേഷം നടന്ന ആഘോഷമായ പ്രദിക്ഷണത്തിന് ട്രസ്റ്റിമാരായ ബിനു ജോസഫ്, അഡ്വ. സിബി സെബാസ്റ്റ്യൻ, തിരുനാൾ കോർഡിനേറ്റർ അനീഷ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/vTtJPyQuXcrvTFpYpAOX.jpg)
ഉച്ചക്ക് ശേഷം 3 ന് സെന്റ് ബ്രിജിത്ത് ഹാളിൽ സ്നേഹവിരുന്നും സൺഡേ സ്‌കൂൾ കുട്ടികളുടെയും ഇടവകയിലെ മുതിർന്നവരുടേയും വിവിധ കലാപരിപാടികളും വാർഷികാഘോഷ സമാപനവും നടന്നു.
/sathyam/media/post_attachments/U4taEprvETe8rrFaqToC.jpg)
ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ച വിശ്വാസോത്സവ സമ്മേളനത്തിന് റവ .ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/74nFWHjJ2LzMbBxmhq3T.jpg)
ഫോക്സ് റോക്ക് പള്ളി വികാരി റവ .ഫാ .ജെറി കെയ്ൻ മുഖ പ്രഭാഷണം നടത്തി. ഫാ. റോയ് വട്ടക്കാട്ട് വിശ്വാസോത്സവ ഉൽഘാടന സന്ദേശം നൽകി. കാറ്റിക്കിസം കുട്ടികൾക്കുള്ള സമ്മാനധാനത്തിന് ജോഷി ജോസഫ്, മിനി ജോസഫ്, പള്ളിക്കമ്മറ്റി സെക്രട്ടറി മിനിമോൾ ജോസഫ്, എന്നിവർ നേതൃത്വം നൽകി. ബിനു ജോസഫ് സ്വാഗതവും അഡ്വ.സിബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/X4zvvC0KNw86zKGmsXTC.jpg)
കാറ്റിക്കിസം കുട്ടികളുടെ കലാപരിപാടികൾക്ക് ആശ ഡെന്നിസ് നേതൃത്വം നൽകി. തിരുനാളും വിശ്വാസോത്സവവും സ്‌നേഹവിരുന്നും ഇടവക വിശ്വാസിയുടെ പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും വിജയിപ്പിച്ച എല്ലാവർക്കും തിരുനാൾ കോർഡിനേറ്റർ അനീഷ് ചെറിയാൻ നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us