Advertisment

പുതിയ ഷർട്ടിന്റെ പേരിൽ ഭർത്താവുമായി വഴക്ക്; ഭാര്യ ജീവനൊടുക്കി

New Update

publive-image

Advertisment

ജയ്പൂർ: പുതിയ ഷർട്ടിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ട സ്ത്രീ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. തന്റെ ഇഷ്ടപ്രകാരം ഷർട്ട് തയ്പ്പിക്കാത്തതിനെ തുടർന്നാണ് യുവതി ഭർത്താവുമായി വഴക്കിട്ടത്.

സംഭവദിവസം സ്ത്രീയുടെ ഭർത്താവ് ജോലിക്ക് പോകാനായി വീട്ടിൽ നിന്നും പതിവ് പോലെ ഇറങ്ങി. കുറച്ച് സമയത്തിനുശേഷം, യുവതി തൂങ്ങിമരിച്ചതായി യുവാവിന് വിവരം ലഭിച്ചു. ആർകെ പുരം സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അഞ്ജലി സുമൻ എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ ശുഭമിനോപ്പം രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയും ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NEWS
Advertisment