സൗദിയിൽ റോഡപകടം; അഞ്ചംഗ മലയാളി കുടുംബം മരണപ്പെട്ടു

New Update
publive-image
ജിദ്ദ:  ദക്ഷിണ  സൗദിയിൽ  വെള്ളിയാഴ്ച  രാത്രിയുണ്ടായ  റോഡപകടത്തിൽ   അഞ്ചംഗ  മലയാളി കുടുംബം  മരണപ്പെട്ടു. കോഴിക്കോട്,  ബേപ്പൂർ    പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.
Advertisment
കിഴക്കൻ  സൗദിയിലെ  ജുബൈലിൽ  നിന്ന്  ജീസാനിലേയ്ക്ക്  പുറപ്പെട്ട   ജാബിറും  കുടുംബവും  സഞ്ചരിച്ചിരുന്ന  കാറിൽ  മറ്റൊരു  വാഹനം  വന്നിടിച്ചാണ്  ദുരന്തം  ഉണ്ടായത്.  പുതിയ  ജോലിയിൽ  പ്രവേശിക്കുന്നതിനായിരുന്നു  ജിസാനിൽ നിന്ന്  കുടുംബ സമേതം  ജാബിർ  ജീസാനിക്കിലേയ്ക്ക് പുറപ്പെട്ടത്.
എല്ലാവരും സംഭവസ്ഥലത്ത്  വെച്ച് തന്നെ മരണപ്പെട്ടു.  ബിഷയ്ക്ക് സമീപം  അൽറാനിയ  എന്ന  പ്രദേശത്തു വെച്ചായിരുന്നു  സൗദിയിലെ മലയാളി സമൂഹത്തിന്  നടുക്കം  പകർന്ന  സംഭവം. മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സാമൂഹ്യ പ്രവർത്തകരായ  ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍,ഷൗക്കത്ത്  എന്നിവർ  സഹായവുമായി രംഗത്തുണ്ട്.
Advertisment