New Update
/sathyam/media/post_attachments/WltaiwinZzoH90O2I4Yo.jpg)
ജിദ്ദ : രണ്ടര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി നാഷനൽ കമ്മിറ്റിയംഗവുമായ സാബു വെള്ളാരപ്പിള്ളിക്ക് പ്രവാസി സാംസ്കാരിക വേദി പടിഞ്ഞാറൻ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. 
Advertisment
പ്രവാസി സാംസ്കാരിക വേദിയുടെ ഉപഹാരം പടിഞ്ഞാറൻ മേഖല പ്രസിഡന്റ്  അബ്ദുറഹീം ഒതുക്കുങ്ങൽ ചടങ്ങിൽ വെച്ച്  സാബു വെള്ളാരപ്പിള്ളിക്ക്  സമ്മാനിച്ചു. ജിദ്ദ ഹംദാനിയയിൽ നടന്ന പരിപാടിയിൽ  സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി, സെക്രട്ടറി ഷഫീഖ് മേലാറ്റൂർ, കമ്മിറ്റിയംഗങ്ങളായ  അഡ്വ. നസിറുദ്ദീൻ  ഇടുക്കി, സി.എച്ച് .ബഷീർ എന്നിവർ സംസാരിച്ചു.
മേഖലാ  പ്രസിഡന്റ്  അബ്ദുറഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജ് താമരശ്ശേരി സ്വാഗതം പറഞ്ഞു.  സാബു വെള്ളാരപ്പിള്ളി മറുപടിപ്രസംഗം നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us