/sathyam/media/post_attachments/qjFHMesTYaJg7hNw2Sgf.jpg)
ജിദ്ദ: മഹാമാരിയുടെ വിഹ്വലതയിൽ പൊതുവിനോദം അന്യം നിന്ന് പോകുമ്പോൾ ഒരു തിരിച്ചു വരവിനുള്ള അവസരം ഒരുക്കി ജിദ്ദയിൽ മ്യൂസിക്കൽ റിയാലിറ്റി ഷോ. ഗ്രീൻ ലാൻഡ് റെസ്റ്റാറന്റ് സംഘടിപ്പിക്കുന്ന സംഗീത മത്സരം ഗാനം മൂളി നടക്കുന്നവർക്ക് വാചാലമായി വേദിയിൽ മാറ്റുരക്കാനുള്ള അവസരമായിരിക്കുമെന്ന് സംഘാടകർ വിശേഷിപ്പിച്ചു.
"സൂപ്പർ സിംഗർ" എന്ന പേരിൽ അരങ്ങേറുന്ന സംഗീത മത്സരം വിദ്യാർഥികൾ മുരടിച്ചു പോവാതിരിക്കാൻ, മുതിർന്നവർക്ക് വിനോദം കൈമോശം വന്നു പോവാതിരിക്കാനായി ഉള്ളതാണെന്ന് ഇ എം ടി ന്യൂസ് പ്രതിനിധി ബാദ്ഷ എക്കളത്തിൽ വിവരിച്ചു.
ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും, സൂപ്പർ സീനിയർ കാറ്റഗറിയിൽ മുതിർന്നവർക്കും പങ്കെടുക്കാം. പരിപാടിയുടെ ഗ്രാന്റ് ഫിനാലെ ജനുവരി 7-ാം തിയതി ഷറഫിയ്യയിലെ ഗ്രീൻ ലാൻഡ് റസ്റ്ററന്റിൽ അരങ്ങേറും. ഇതിന് മുൻകൂട്ടി താഴെ കൊടുത്ത നമ്പറിൽ വിളിച്ചു റജിസ്റ്റർ ചെയ്യണം.
നിശ്ചിത ഫോം ഉപയോഗിച്ച് ഒഡീഷൻ വീഡിയോ ഡിസംബർ ഇരുപത്തി അഞ്ചിന് രാത്രി പന്ത്രണ്ട് മണിക്ക് മുമ്പായി എത്തിക്കുക. മത്സരാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് റജിസ്‌ട്രേഷൻ ഫീസ് വേണ്ടെന്ന് വെച്ചു. സംഘാടക സമിതി അംഗങ്ങൾ ഉബൈദ്, ബാദുഷ, കുബ്ര ലത്തീഫ്, ഫസ്ന സിറാജ്, അഫ്രൂസ് സജ്‌ന യൂനുസ് എന്നിവരാണ് സംഗീത മത്സരത്തിന്റെ സംഘാടക സമിതി അംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 0502161994, 0554909718 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us