Advertisment

സൗദി: കൂലി കഫീൽമാർ ജാഗ്രതൈ! വിദേശി തൊഴിലാളികളെ പുറം തൊഴിലിന് വിടരുത്!! ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ!!!

New Update

publive-image

Advertisment

ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്സർമാരുടെ കടമയാണ്.

പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ആയിരിക്കും ശിക്ഷഎന്നും സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം നിയമ ലംഘകരായ സ്പോണ്സർമാർക്ക് അഞ്ചു വർഷത്തേയ്ക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുകയുമില്ല.

ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും അവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്നവരെയും സംബന്ധിച്ച് അറിവുള്ളവർ അധികൃതരെ അറിയിക്കണം. ഇതിനായി മക്ക, റിയാദ് പ്രവിശ്യകളിൽ നിന്ന് 911 എന്ന നമ്പറിലേക്കും മറ്റു പ്രവിശ്യകളിൽ നിന്ന് 999 എന്ന നമ്പറിലേക്കും വിളിക്കാമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുസുരക്ഷാ വകുപ്പ് ഓർമപ്പെടുത്തി.

Advertisment