/sathyam/media/post_attachments/riluMS9EB3LhKBcHcZT9.jpg)
തൃശൂർ/ജിദ്ദ: തൃശൂരിൽ നടക്കാനിരിക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് യോജ്യമായ ലോഗോ ക്ഷണിച്ചു. 2022 ആഗസ്റ്റ് 23,24 തീയതികളിലാണ് സംസ്ഥാന സമ്മേളനം.
തെരഞ്ഞടുക്കപ്പെടുന്ന ലോഗോയ്ക്ക് പ്രത്യേക സമ്മാനം നൽകുന്നതാണെന്നു ഭാരവാഹികളായ കെ വി അബ്ദുൽ ഖാദർ, പി ടി കുഞ്ഞു മുഹമ്മദ് എന്നിവർ പറഞ്ഞു.
താല്പര്യമുള്ളവർ ലോഗോ അയച്ചു തരേണ്ട അവസാന തീയതി 20 ജൂൺ ആണെന്നും അയക്കേണ്ട വിലാസം kpsstateconference@gmail.com എന്നാണെന്നും തൃശൂർ ജില്ലാ സെക്രട്ടറി ശശിധരൻ.എം കെ അറിയിച്ചു.