Advertisment

പന്തളം രാജ കൊട്ടാരം ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സേവന കേന്ദ്രം ഭാരവാഹികൾ സന്ദർശിച്ചു

New Update

publive-image

Advertisment

 പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മ രാജാക്ക്  പ്രണാമം നേർന്നു കൊണ്ടുള്ള അനുശോചന ക്കുറിപ്പ്   പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട്  ശശികുമാര വർമ്മക്കു കൈമാറുന്നു . 

ജിദ്ദ: ഒ ഐ സി സി ജിദ്ദയുടെ ശബരിമല തീർത്ഥാടക സേവന കേന്ദ്ര ഭാരവാഹികളും, കുടുംബാംഗങ്ങളും പന്തളം രാജകൊട്ടാരം സന്ദർശിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മ രാജാക്ക് പ്രണാമം നേർന്നു കൊണ്ടുള്ള അനുശോചനക്കുറിപ്പ് സന്ദർശന വേളയിൽ കൈമാറുകയും ചെയ്തു.

പന്തളം കൊട്ടാരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ശബരിമല തീർത്ഥാടക സേവന കേന്ദ്ര ചെയർമാനും ജിദ്ദ ഒ ഐ സി സി പ്രസിഡന്റ്‌മായ കെ ടി എ മുനീർ അനുശോചന സന്ദേശ കുറിപ്പ് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് ശശികുമാര വർമ്മക്കു കൈമാറി. ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളും ജിദ്ദയിൽ നിന്നു വന്ന ഒ ഐ സി സി പ്രവർത്തകരും പങ്കെടുത്തു.

സൗദി അറേബ്യ യിൽ ഹജ്ജിനു വരുന്ന വിശ്വാസികളെ അവിടുത്തെ ഭരണ സംവിധാനം സുരക്ഷിതമായി കർമ്മങ്ങൾ നടത്താൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന പോലെ യാത്രാ സൗകര്യങ്ങളും പാർപ്പിട സൗകര്യങ്ങളും ഭക്തജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാത്തരീതിയിൽ ചെയ്യുന്നതിന് സർക്കാരുമായി സമ്മർദം ചെലുത്തുന്നതിന് പ്രവാസികൾ കൂടെ ഉണ്ടാകുമെന്നും ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ നാനാ മതസ്ഥർക്കും ആരാധിക്കുവാൻ അയ്യപ്പനും വാവരും കുടിയിരിക്കുന്ന ശബരിമലയുടെ പ്രസക്തി ലോക രാജ്യങ്ങൾക്ക് മാതൃകയാണെന്നും മുനീർ പറഞ്ഞു.

കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് ഒ ഐ സി സി ശബരിമല സേവന കേന്ദ്രത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചർത്താനുള്ള തിരുവാഭരണ പേടകങ്ങളെയും പല്ലക്കിനെയും പറ്റി വിവരിച്ച പ്രസിഡണ്ട് ശശികുമാര വർമ്മ വലിയ തമ്പുരാൻ്റെ നിര്യാണത്തിൽ അനശോചനം അറിയിക്കാൻ കടൽ താണ്ടിയെത്തിയ ശബരിമല സേവന കേന്ദ്ര പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

ഒ ഐ സി സി ജില്ലാ പ്രസിഡൻറും ശബരിമല സേവന കേന്ദ്ര കൺവീനറുമായ അനിൽ കുമാർ പത്തനംതിട്ട നേതൃത്വം നൽകി. നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ, അംജത് അടൂർ,സുദിൻ പന്തളം , സജി കുറുങ്ങാട്ട്, ബിജി സജി, സാബുമോൻ പന്തളം, അബ്ദുൽ മുനീർ പത്തനംതിട്ട , സ്റ്റീവ് സജി,ഷമീന മുനീർ എന്നിവർ പങ്കെടുത്തു.

Advertisment