വനിതാ ദിനത്തോടനുബന്ധിച്ച് 'ഐ ആം മോർ ദാന്‍ ഇനഫ്' (#IAmMoreThanEnough) ഡിജിറ്റല്‍ കാമ്പയിന്‍ അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്‌സ്. പ്രാദേശിക ബ്രാന്‍ഡ് അംബാസഡര്‍മാരായ വാമിക ഗബ്ബി, പൂജ സാവന്ത്, ഋതഭാരി ചക്രവര്‍ത്തി, കിഞ്ചല്‍ രാജ്പ്രിയ എന്നിവരെ കാമ്പെയ്ന്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നു.
സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയെടുത്ത ഇന്നത്തെ ഇന്ത്യന്‍ വനിതകളെ പിന്തുണച്ചുകൊണ്ടാണ് കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. 'വളരെയധികം' (too much) എന്ന് മുദ്രകുത്തുന്നതിലൂടെ സ്ത്രീകള്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയാനുള്ള ശ്രമമാണ് സമൂഹം നടത്തുന്നതെന്ന് തിരിച്ചറിയാനുള്ള കഴിവ് ഇന്നത്തെ വനിതകള്‍ക്കുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു.
&t=9s
സ്വന്തം വ്യക്തിത്വവും ശൈലിയും ഉള്‍ക്കൊണ്ടുകൊണ്ട്, ലോകത്തിലെ തന്റെ സ്ഥാനം ധൈര്യത്തോടെ അവകാശപ്പെടാന്‍ വനിതകള്‍ക്ക് സാമൂഹിക ഘടനകളെ വെല്ലുവിളിക്കേണ്ടതായി വരുന്നുവെന്നും കാമ്പെയ്ന്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ജോലി, താത്പര്യം, കരുത്ത്, വ്യക്തിത്വം, കഴിവ് എന്നിവയെ മുന്‍നിര്‍ത്തി സ്ത്രീ സ്വയം ബഹുമാനിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും വേണമെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു.
2022-ലെ അന്താരാഷ്ട്ര വനിതാ ദിന കാമ്പെയ്‌നായ 'ബ്രേക്ക് ദ ബയാസ്' (#BreakTheBias) എന്ന തത്വത്തില്‍ അധിഷ്ഠിതമായി സൃഷ്ടിച്ച #IAmMoreThanEnough കാമ്പെയ്ന്‍ നിരവധി സ്ഥാപിത ആശയങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സ്വന്തം വളര്‍ച്ചയ്ക്ക് തടസമാകുന്ന വെല്ലുവിളികളെ അവഗണിച്ചുകൊണ്ട് സ്വയം മത്സരിക്കാന്‍ സ്ത്രീയെ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നത്.