ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
കണ്ണൂര്‍: കണ്ണൂര്‍ - പയ്യന്നൂര്‍ ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പള്ളിക്കുന്ന് ഭാഗത്താണ് സംഭവം. അഗ്നിശമനസേന എത്തി മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
മരം വീഴുന്ന ശബ്ദം കേട്ട് പ്രദേശത്തെ വ്യാപാരികള്‍ റോഡിന് കുറുകെ നിന്ന് ഗതാഗതം നിയന്ത്രിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.
ചില വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.