New Update
/sathyam/media/post_attachments/hJi4IIdEVxj5Zrd32qD5.jpg)
കണ്ണൂർ: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത് വെച്ചാണ് കല്ലേറുണ്ടായത്. ജനൽ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആർ.പി.എഫും പൊലീസും പരിശോധന നടത്തുകയാണ്.
Advertisment
നേരത്തെ മലപ്പുറം തിരൂരിൽ നിന്നാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസർകോട് - തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us