New Update
/sathyam/media/post_attachments/KoNwfcHJeYntQwGJOkFE.jpeg)
കണ്ണൂർ: പിതാവ് മുറിച്ച കവുങ്ങ് തലയിൽ വീണ് ഒൻപത് വയസ്സുകാരനു ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസറുടെയും ജുബൈരിയയുടെയും മകൻ പി.എം.മുഹമ്മദ് ജുബൈറാണ് മരിച്ചത്.
Advertisment
ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് മുന്നിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന കവുങ്ങ് നാസർ മുറിച്ചപ്പോൾ വീടിനുനേരേ വീണു.
ജുബൈർ ഓടിമാറാൻ ശ്രമിക്കുന്നിനിടെ ശരീരത്തിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു. ഏര്യം വിദ്യാമിത്രം യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us