ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

New Update

publive-image

പരിയാരം:ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എംഎല്‍എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഡിഎസ്ഒ സതീഷ് കുമാര്‍ സ്വാഗതവും ഹരിദാസ് കായാരത്ത് നന്ദിയും പറഞ്ഞു.

Advertisment

ഉദ്ഘാടനത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ടീമും പരിയാരം യങ്സ്റ്റേഴ്സും തമ്മിലുള്ള സൗഹൃദമത്സരം സംഘടിപ്പിച്ചു. ടൂര്‍ണമെന്റിന്റെ കിക്കോഫ് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയും സമ്മാനദാനം ജി പൂങ്കുഴലി ഐപിഎസും നിര്‍വ്വഹിച്ചു.

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സമീപവാസികളായ ദമ്പതിമാര്‍ കാച്ചപ്പിള്ളി പൈലിക്കും ഭാര്യക്കുമുള്ള ധനസഹായം ഉദ്ഘാടനവേളയില്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.

boby chemmanur
Advertisment