കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കലും, ഉന്നത വിജയികൾക്കുള്ള അനുമോദനവും, വിട്ടുപിരിഞ്ഞ മാധ്യമ പ്രവർത്തകരെ അനുസ്മരിക്കലും നടത്തി

New Update

publive-image

കണ്ണൂർ:ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദനവും വിട്ടുപിരിഞ്ഞ പത്രപ്രവർത്തകരെ അനുസ്മരിക്കലും നടന്നു.

Advertisment

ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി.

മുതിർന്ന മാധ്യമ പ്രവർത്തകരെയും ഉന്നത വിജയികളേയും അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ആദരിച്ചു. ചടങ്ങിൽ ഇരിട്ടി മേഖലാ പ്രസിഡൻ്റ് സി ബാബു അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയംഗം സന്തോഷ് കോയിറ്റി സ്വാഗതം പറഞ്ഞു.

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന ജോ: സെക്രട്ടറി കണ്ണൻ പന്താവൂർ, കേരള പത്രപ്രവർത്തക അസോസിയേഷൻ മേഖലാ സെക്രട്ടറി ജോയിക്കുട്ടി എ ബ്രഹാം, ഇരിട്ടി പ്രസ് ഫോറം പ്രസിഡൻ്റ് സദാനന്ദൻ കുയിലൂർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ അബ്ദുള്ള, എം.വിജയൻ, അനുമോദന മേറ്റുവാങ്ങിയ അഡ്ലിൻ ബാബു, നയന സന്തോഷ്, സി .ബി .ദേവദത്ത് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതിയംഗം സതീശൻ മാവില നന്ദിയും പറഞ്ഞു .

kannur news
Advertisment