കണ്ണൂര്‍

കണ്ണൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു.; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, September 24, 2021

കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഒമ്പതുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഏരുവേരി മുയിപ്രയിലെ മാവില വീട്ടിൽ സതീശനാണ് (31) ആത്മഹത്യ ചെയ്തത്.

മകനെയും ഭാര്യയെയും വെട്ടിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മകൻ ധ്യാൻ ദേവിനെയാണ് കൊലപ്പെടുത്തിയത്. കുത്തേറ്റ ഭാര്യ അഞ്ജുവിന്റെ നില ഗുരുതരമാണ്. സതീശന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

×