New Update
കണ്ണൂര്‍: മട്ടന്നൂര്‍ ഉരുവാച്ചാലില്‍ സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം.
Advertisment
അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.