New Update
കണ്ണൂർ: കണ്ണൂരിലെ മേലേച്ചൊവ്വയിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആറ്റടപ്പ ശ്രീവത്സത്തിൽ പ്രമോദ് (57) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Advertisment
കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്. താഴെചൊവ്വയിൽ നിന്നും വരികയായിരുന്നു വാൻ. പിക്കപ്പ് വാൻ ഡ്രൈവറായിരുന്ന പ്രമോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായികുന്ന ക്ലീനർക്കും അപകടത്തിൽ പരിക്കേറ്റു.