New Update
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കുറ്റ്യാടി സ്വദേശി ഇസ്മയിലാണ് സ്വർണ്ണവുമായി അറസ്റ്റിലായത്.
Advertisment
വിപണിയിൽ 71 ലക്ഷം രൂപ വിലവരുന്ന 1492 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റ്‌റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.