New Update
പയ്യന്നൂർ : കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം. മാനന്തവാടി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
Advertisment
സമയക്രമത്തെ ചൊല്ലിയാണ് ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം ഇരുകൂട്ടരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സംഘർഷമുണ്ടായത്. മറ്റു ബസിലെ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു.
എന്നാൽ കോഴിക്കോട് റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ ബസ് പിന്നിലോട്ട് എടുത്ത് മാനന്തവാടി ബസിന്റെ മുൻഭാഗത്ത് ഇടിച്ചു. അപകടത്തിൽ മാനന്തവാടി ബസിന്റെ മുൻഭാഗം തകർന്നു. അപകടം വരുത്തിയ കണ്ടക്ടറെ നാട്ടുകാരും മറ്റ് ബസുകളിലെ ജീവനക്കാരും ചേർന്ന് കയ്യേറ്റം ചെയ്തു. സംഭവത്തിൽ പോലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് എടുത്ത് ബസ് കസ്റ്റഡിയിലെടുത്തു.