പ്രശസ്ത സീരിയൽ താരം ശ്രീകല ശശിധരന്‍റെ വീട്ടിൽ മോഷണം; 15 പവൻ സ്വർണം മോഷണം പോയി

New Update

publive-image

കണ്ണൂര്‍: പ്രശസ്ത സീരിയൽ താരം ശ്രീകല ശശിധരന്‍റെ വീട്ടിൽ മോഷണം നടന്നു. താരത്തിന്‍റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണം കവർന്നിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്.

Advertisment

ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. 15 പവൻ സ്വർണം നഷ്ടമായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസും വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.

Advertisment