പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; അമ്മായി അമ്മയെ വെട്ടി പരിക്കേൽപ്പിച്ച് മരുമകൾ, കേസെടുത്ത് പോലീസ്

New Update

publive-image

കണ്ണൂർ: പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മായി അമ്മയെ മരുമകൾ വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. സരോജിനിയെന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരുടെ മകന്റെ ഭാര്യ സിന്ധുവാണ് ആക്രമം നടത്തിയത്.

Advertisment

സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയിൽ വിളഞ്ഞ പപ്പായ സരോജിനി പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്ത് കത്തിയെടുത്ത് വെട്ടുകയായിരുന്നു. സരോജിനിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. സരോജിനിയും സിന്ധുവും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു.

Advertisment