സൗത്ത് ഇന്ത്യ ടെലിവിഷൻ അക്കാദമിയുടെ മികച്ച പരിശീലക ഇനത്തിലെ പുരസ്‌ക്കാരം ജസ്‌ന മഹ്മൂദിന്

New Update

publive-image

Advertisment

കണ്ണൂർ : സൗത്ത് ഇന്ത്യ ടെലിവിഷൻ അക്കാദമിയുടെ മികച്ച ട്രെയിനർക്കുള്ള അവാർഡ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കെ പി എം ഹൗസിൽ ജസ്‌ന മഹ്മൂദിന് ഗ്രാന്റ് മാസ്റ്റർ ജി. എസ്.പ്രദീപ് സമ്മാനിച്ചു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

ഐ ബി സതീഷ് എംഎൽഎ, സിനിമ താരങ്ങളായ പ്രേംകുമാർ, എം ആർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. നൈപുണ്യ വികസന പരിശീലകയും വഴികാട്ടിയുമായ ജസ്‌ന മലബാർ മേഖലയിൽ വിവിധ പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്.

അസാപിന്റെ കീഴിലുള്ള കോഴ്സ് പരിശീലനവും നടത്തിയിട്ടുണ്ട്. വനിതകൾക്ക് അതിജീവന മാർഗം ഒരുക്കിയതിനും സ്വയം പര്യാപ്തതയിലേക്ക് നയിച്ചതിനും ജസ്‌ന മുമ്പും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Advertisment