കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ മാറി നൽകി; പരീക്ഷകൾ മാറ്റിവച്ചു

New Update

publive-image

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ മാറി നൽകി. വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സർവകലാശാല. നാളത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ ബി.എ അഫ്സൽ. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല.

Advertisment

രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നൽകിയത്.കണ്ണൂർ എസ് എൻ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തത്.നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ 'റീഡിങ്‌സ് ഓൺ ജൻഡർ' എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്‌സ് ഓൺ ലൈഫ് ആൻഡ് നേച്ചർ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

Advertisment