കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു, ബസ് പൂർണമായും കത്തി നശിച്ചു, ആളപായമില്ല

New Update

publive-image

കണ്ണൂർ: പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക കണ്ണൂർ റൂട്ടിലോടുന്ന മായാസ് ബസ്സിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. 5 മിനിറ്റിനകം ബസ് പൂർണമായും കത്തി നശിച്ചു. 50-ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

Advertisment

എന്നാൽ ഒരാൾക്ക് പോലും പരിക്കേറ്റില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും ജീവനക്കാർ സുരക്ഷിതമായി പുറത്തിറക്കി. ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പുക ഉയരാൻ തുടങ്ങി. ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യത്രക്കാരെ പുറത്തിറക്കി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും ആളിക്കത്തി തീപിടിച്ചു. ആഗ്‌നിരക്ഷാ സേനാ അംഗങ്ങൾ എത്തി തീ പൂർണമായും അണച്ചു.

Advertisment