കണ്ണൂരിൽ വീണ്ടും സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുതുമാറ്റിയ നിലയിൽ

New Update

publive-image

കണ്ണൂർ: മാടായിക്കുളത്ത് വീണ്ടും സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുതുമാറ്റിയ നിലയിൽ. പാറക്കുളത്തിനടുത്താണ് സംഭവം. കഴിഞ്ഞ ആഴ്ചയിലും ഇവിടെ സർവേക്കല്ല് പിഴുതുമാറ്റപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് പിഴുത നിലയിൽ സർവേക്കല്ല് കണ്ടെത്തിയത്. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല.

Advertisment

കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയിൽ സർവേ കല്ലിന്റെ ഫോട്ടോ രാഹുൽ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കുവച്ചത്. രാഹുൽ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.

Advertisment