രക്തദാഹികളുടെ സംഘടനയായി യൂത്ത് കോൺഗ്രസ് മാറിയെന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്

New Update

publive-image

കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ കേരളത്തിൽ ഒരു വശത്ത് ഗാന്ധിസം പ്രസംഗിക്കുകയും എന്നാൽ പ്രവൃത്തിയിൽ രക്തദാഹികളായ ഡ്രാക്കുളയെ പോലെയായി മാറിയിരിക്കുകയാണെന്നും
സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട് പറഞ്ഞു.

Advertisment

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ തളിപ്പറമ്പിലെ ധീരജിൻ്റെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഖിൽ പൊന്നാരത്ത്, പ്രദീപൻ തൈക്കണ്ടി, ജില്ലാ പ്രസിഡന്റ്‌ ജോബിഷ് മുണ്ടത്താനത്ത്, വൈസ് പ്രസിഡന്റ് എം. നിധിൻ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment