ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
വെള്ളമുണ്ട: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കണ്ണൂർ പയ്യന്നൂർ കാങ്കോൽ സ്വദേശി എസ്.എച്ച് മൻസിലിൽ ഷിഹാബുദ്ദീൻ (30), തലശ്ശേരി പന്നൂർ കൊല്ലേരി വീട്ടിൽ റമീസ് അബ്ദുറഹീം (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ സഹിതം പിടികൂടിയത്.
Advertisment
പ്രതികളെ തൊണ്ടർനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവിൽപുഴ മട്ടിലയത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 18 ജെ 5432 കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൊണ്ടർനാട് സ്റ്റേഷൻ ഹൗസ്ഓഫിസർ പി.ജി. രാംജിത്ത്, എ.എസ്.ഐ ശ്രീവത്സൻ, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി മാത്യു, പ്രസാദ്, എം. ലിജോ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.