കണ്ണൂർ: മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപഭോഗം ജില്ലയിൽ അതിവേഗം വർധിക്കുന്നതായി പോലീസ് റിപ്പോർട്ട്. ഈ വർഷം കണ്ണൂർ സിറ്റി പോലീസ് 128 കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കണ്ണൂരിൽ അടുത്തയിടെ നടന്ന കൊലപാതകത്തിന് പിന്നിലും ഈ മയക്കു മരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാരാണെന്ന് സംശയം ഉണ്ട്. ഇവർ സ്ഥിരമായി ഇത് ഉപയോഗികക്കുന്നത് അവിടെ കടപ്പുറത്തുള്ള ഒരു പഴയ കെട്ടിടത്തിൽ വച്ച് ആണെന്നാണ് അറിയാൻ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഊളിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്‌ത പി.പി ഷാനിദിൽ നിന്ന് 36 പാക്കറ്റ് പിടികൂടി. ഒരു പാക്കറ്റ് ആയിരം രൂപക്ക് ആണ് വിൽക്കുന്നത്. ആദ്യം ഉപയോഗിക്കാൻ തുടങ്ങുന്ന ആൾക്ക് അഞ്ചു പ്രാവശ്യം ഉപയോഗിക്കാൻ ഒരു പാക്കറ്റ് മതിയേത്രെ.
ലഹരി 12 മണിക്കൂർ വരെയും കിട്ടുമെന്ന് പറയുന്നു. എളുപ്പത്തിൽ കിട്ടാനും ഉപയോഗിക്കാനും കഴിയുന്നതുകൊണ്ട് ഈ ലഹരി മരുന്ന് ഉപഭോഗം വലിയ തോതിൽ വര്‍ധിക്കുന്നു. അതോടൊപ്പം മോഷണം മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു.