കണ്ണൂർ ജില്ലാ കോൺഗ്രസ്‌ ഭാരവാഹികളുടെ എണ്ണം 26 ആയി ചുരുക്കാൻ ധാരണ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: കണ്ണൂർ ജില്ലാ കോൺഗ്രസ്‌ ഭാരവാഹികളുടെ എണ്ണം 26 ആയി ചുരുക്കാൻ ധാരണ. നിലവിൽ 80 പേരുള്ള ജില്ലാ കോൺഗ്രസ്‌ ഭാരവാഹികളുടെ എണ്ണമാണ് 26 ആയി ചുരുക്കാൻ തീരുമാനം ആയത്. പ്രസിഡന്റ്, 3 വൈസ് പ്രസിഡന്‍റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാർ, ട്രഷറർ എന്നായിരിക്കും പുതിയ പട്ടിക.

Advertisment

കെ സുധാകരൻ, കെസി വേണുഗോപാൽ ഗ്രൂപ്പുകൾക്ക് ആയിരിക്കും മുൻഗണന. എ, ഐ ഗ്രൂപ്പുകളും തങ്ങളുടെ നോമിനികൾക്കായി ശക്തമായി രംഗത്തുണ്ട്. എങ്കിലും ലിസ്റ്റ് വൈകരുതെന്ന കാര്യത്തിൽ എല്ലാവരും യോജിപ്പിൽ എത്തിയിട്ടുണ്ട്.

കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡണ്ടുമാരിൽ മിക്കവാറും എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഭാരവാഹി പട്ടിക പത്താം തിയതിയോടെ പുറത്ത് വരും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Advertisment