ഇനിമുതൽ ബോക്‌സ് വെച്ചുള്ള ഗാനമേളകൾ അനുവദിക്കില്ല; കർശന നടപടിയുമായി പോലീസ്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: വിവാഹാഘോഷത്തിന്റെ മറവിൽ ആഭാസം വേണ്ടെന്ന് പോലീസ്. തോട്ടട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയുമായി തളിപ്പറമ്പ് പോലീസ് രംഗത്തെത്തിയത്. വിവാഹ ചടങ്ങുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളകൾ വേണ്ടെന്നും പോലീസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Advertisment

വിവാഹാഘോഷങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. കൂടാതെ ആഘോഷങ്ങൾ പലതും ആഭാസമായി മറിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ പരിഷ്‌കൃത സമൂഹത്തിന് തന്നെ അപമാനം സംഭവിച്ചിരിക്കുകയാണ്. ഇത്തരം ആഭാസങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുക തന്നെ വേണം.

സമൂഹത്തിന്റെ നന്മയെ കരുതിയാണ് ഈ തീരുമാനമെന്നും പോലീസ് വ്യക്തമാക്കി. വിവാഹാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ തദേശ സ്ഥാപനങ്ങൾ വഴിയായിരിക്കും നടപ്പിലാക്കുക. ഇതിനായി യുവജനങ്ങളുടെ അടക്കം പങ്കാളിത്തമുണ്ടാവണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

വിവാഹാഘോഷങ്ങളിലെ ചടങ്ങുകൾ വാർഡ് അംഗങ്ങളും ജാഗ്രതാ സമിതിയും നിരീക്ഷിക്കും. ആഭാസങ്ങൾ കാണിച്ചാൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.കെ രത്‌നകുമാർ അറിയിച്ചു.

Advertisment