സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിൻ്റെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം; മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണം - ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

കണ്ണൂർ:സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൻ്റെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനവും, പീഢനശ്രമവും നടത്തുന്നത് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി
മുമ്പാകെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പത്രകുറിപ്പിൽ അഭ്യർത്ഥിച്ചു.

Advertisment

പാനൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായി എച്ച് ആർ പി.എം സംസ്ഥാന സെക്രട്ടറി
ഇ.മനീഷ് ചർച്ച നടത്തി. ഇതിൻ്റെ ഭാഗമായി ബാങ്ക് ഭരണസമിതി യോഗം മൂന്നംഗ സമിതിയെ അന്വേഷണത്തിന് ചുമതലറ്റെടുത്തി ബന്ധപ്പെട്ടവരുടെ പേരിൽ നടപടി ശുപാർശ ചെയ്തു.

ക്രിമിനൽ കുറ്റം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. കൂടുതൽ അന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്രി മുമ്പാകെ പരാതി നൽകാൻ സംഘടന തീരുമാനിച്ചു. ബാങ്കിൽ നിന്നും വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കുന്നതിന് അപേക്ഷ നൽകാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ പ്രസിഡൻറ് ശിവദാസൻ കരിപ്പാൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഉപദേശക സമിതി അംഗം ഡോ .എ .മാധവൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.വി മുകുന്ദൻ, ജില്ലാ സെക്രട്ടറി ഇ.ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാമദാസ്, അഡ്വ.പി വിജയൻ, അഡ്വ.ശശിധരൻ നമ്പ്യാർ, രത്നകുമാർ മൊറായി എന്നിവർ സംസാരിച്ചു.

Advertisment