കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട : യുവതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. പര്‍ദ്ദയ്ക്കും ഹിജാബിനുമുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

Advertisment

ശനിയാഴ്ച പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നും വിമാനത്തിലെത്തിയ കതിരൂര്‍ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോള്‍ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയില്‍ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണം പിടികൂടിയത്. പിടിയിലായ യുവതി സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശ കറന്‍സി വേട്ട നടന്നിരുന്നു. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറന്‍സിയുമായി, ബെംഗളൂരു സ്വദേശി ഒമര്‍ ഹവാസാ (51) ണ് പിടിയിലായത്.

Advertisment