പാനൂർ:ബിഡിജെഎസ് ഇടപെടൽ ഫലംകണ്ടു. മിത്തലേ ചമ്പാട് അങ്കണവാടിയോട് ചേർന്ന് നിർമ്മിക്കുന്ന പൊതു കക്കൂസിന് സെപ്റ്റിക് ടാങ്ക് കുഴിച്ചു തുടങ്ങി. പൊതുകക്കൂസിന്റെ സെപ്റ്റിക് ടാങ്ക് സമീപത്തുള്ള അങ്കണവാടി കെട്ടിടത്തിന്റെ വെയ്റ്റ് ടാങ്കിലേക്ക് തിരിച്ചുവിട്ടു.
അടങ്കലിൽ പറയുന്ന നിർദ്ദിഷ്ട സെപ്റ്റിക്ക് ടാങ്ക് നിർമിക്കാതെ അങ്കണവാടിയിലെ പിഞ്ചു കുട്ടികളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാൽ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ വനിതാ ശിശുവികസന വകുപ്പ് ബിഡിജെഎസ് കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ഇ. മനീഷ് നൽകിയ പരാതിയെ തുടർന്ന് പാനൂർ ബ്ലോക്ക് ഐസിഡിഎസ് ഓഫീസർ പ്രസന്ന പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ജില്ലാ വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഒഫീസർ സതി സംഭവ സ്ഥലം സന്ദർശിച്ചു. സന്ദർശന സമയത്ത് തൊട്ടുമുമ്പ് പഞ്ചായത്ത് ഭരണസമിതിയെ രണ്ട് മെമ്പർമാർ ഇന്നലെ ചെറിയ നിലയിൽ തുടങ്ങിവെച്ച സെപ്റ്റിക് ടാങ്ക് രണ്ടു മിഷൻ വർക്ക് ചെയ്യുന്ന ജോലിക്കാരെ കൂട്ടിക്കൊണ്ടുവന്നു ധൃതഗതിയിൽ പ്രവർത്തനമാരംഭിച്ചത്.
അങ്കണവാടി വേസ്റ്റ് ടാങ്ക് ഒഴിവാക്കി മറ്റൊരു സ്ഥലത്ത് രണ്ടര മീറ്റർ ആയത്തിൽ കക്കൂസ് സെപ്റ്റിക് ടാങ്ക് കുഴിക്കാൻ തുടങ്ങി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ ജനകീയ, നിയമപോരാട്ടം തുടരും.