കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീടിന്റെ ബീം തകർന്ന് 2 മരണം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. മരിച്ചത് ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ്. വീടിന്റെ താഴത്തെ നില നേരത്തെ തന്നെ പണി പൂർത്തിയാക്കിയിരുന്നു.

Advertisment

അതിന്റെ രണ്ടാം നിലയുടെ പണികളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരുന്നത്. ബീം നിർമ്മിക്കുകയും അതിന്റെ വാർപ്പ് കഴിഞ്ഞ ശേഷം പട്ടിക ഇളക്കി മാറ്റുന്ന പ്രവർത്തിയായിരുന്നു ഇന്ന് നടന്നത്.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പട്ടിക ഇളക്കി മാറ്റുന്ന സമയത്താണ് ബീം തകർന്ന് താഴോട്ട് വീണത്. സംഭവത്തിൽ രണ്ടുപേരാണ് മരിച്ചത്. ഒരു ജോലിക്കാരനും, വീട്ടിലെ ഉടമസ്ഥരിൽ ഒരാളുമാണ് മരിച്ചവരിൽ ഉള്ളത്. മറ്റാർക്കും സംഭവത്തിൽ പരുക്കുകളില്ല. രണ്ടുപേരുടെയും മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment