/sathyam/media/post_attachments/QjFNx0IYQVrHHeytuiFM.jpg)
ന്യൂമാഹി: ന്യൂ മാഹിയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച എം.മുകുന്ദൻ പാർക്കിലേക്ക് പ്രവേശനത്തിയി നിശ്ചയിച്ച 50 രൂപ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതല്ലെന്നും അതിനാൽ നിരക്ക് കുറക്കണമെന്നും മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുടുംബസമേതം പാർക്കിൽ പോകുന്നതിന് വലിയ തുക വരുന്നതിനാൽ സാധരണക്കാർക്കും ഇടത്തരക്കാർക്കും വലിയ പ്രയാസമുണ്ടാക്കും.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്ക് നിശ്ചയിക്കണം. കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വേണ്ടി നിർമ്മിച്ച പാർക്കിൽ അവർക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാക്കണമെന്നും മുസ്ലീം ലീഗ് പ്രസിഡൻ്റ് പി.സി.റിസാൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമായ ടി.എച്ച്.അസ്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകി. ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി.ആർ.റസാഖ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ.കെ.പ്രേമൻ എന്നിവരും പ്രവേശന ഫീസ് കുറക്കണമെന്നാവശ്യപ്പെട്ടു.
പാർക്കിൻ്റെ നടത്തിപ്പ് ചെലവിന് ഇപ്പോൾ നിശ്ചയിച്ച ഫീസ് അനിവാര്യമാണെന്നും പിന്നിട് ലാഭകരമായി പ്രവർത്തിക്കാൻ സാധിച്ചാൽ പ്രവേശന നിരക്ക് കുറക്കുന്ന കാര്യം പരിശോധിക്കാമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us