കണ്ണൂര്‍: കണ്ണൂരില്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാളായിരുന്ന കന്യാസ്ത്രി തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം പിതാവിനെ ശുശ്രൂഷിക്കാനായി വന്ന മെയില്‍ നേഴിസിനോടൊപ്പം ഒളിച്ചോടി. കോണ്‍വന്‍റ് ജീവിതം മടുത്തുവെന്നും താന്‍ പോവുകയാണെന്നും അന്വേഷിക്കരുതെന്നും കത്തെഴുതി വച്ചിട്ടാണ് കന്യാസ്ത്രിയുടെ ഒളിച്ചോട്ടം.
കണ്ണൂര്‍ തൊട്ടട മേഖലയിലെ ഒരു സ്കൂളിലെ വൈസ് പ്രിന്‍സിപ്പാളായിരുന്ന സമീപത്തെ കോണ്‍വന്‍റ് അംഗമായിരുന്ന കന്യാസ്ത്രിയാണ് ഒളിച്ചോടിയത്.
കഴിഞ്ഞ ദിവസം ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയില്‍ പോയ കന്യാസ്ത്രി ഉച്ചയോടെ ഒറ്റയ്ക്ക് കോണ്‍വന്‍റില്‍ മടങ്ങിയെത്തിയ ശേഷം കത്തെഴുതി വച്ച് ആരോടും പറയാതെ ഒളിച്ചോടുകയായിരുന്നു. കോണ്‍വെന്‍റിലെ മദറിനും സ്വന്തം സഹോദരനുമായി കത്തെഴിതി വച്ചിരുന്നു. ഇതോടെ കോണ്‍വന്‍റ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. കന്യാസ്ത്രിയുടെ ഫോണ്‍ റിക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് രാത്രി കാലത്ത് മണിക്കൂറുകള്‍ നീണ്ട ഫോണ്‍വിളി ഇവരും യുവാവുമായി നടത്തിയിരുന്നത് കണ്ടെത്തിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ നാടായ കൊല്ലത്തു നിന്നും ഇരുവരെയും കണ്ടെത്തുന്നത്. ഇവരെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവര്‍ക്ക് ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാന്‍ അനുവദിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീയുടെ പിതാവ് രോഗബാധിതനായി കിടന്നപ്പോള്‍ പരിചരണത്തിനെത്തിയ മെയില്‍ നേഴ്സായ യുവാവുമായി ഇവര്‍ പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.
കോണ്‍വന്‍റില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ഇവരുടെ തിരുവസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.