ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
പാനൂര്‍: തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രം നൽകുന്ന ഉറപ്പായി പാനൂർ ഗവ. ആശുപത്രി വികസനം മാറിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ. പാനൂരിൽ ബിജെപി സമര പ്രഖ്യാപന കൺവെൻഷൻ ബസ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ഒരുപാട് മന്ത്രിമാരെ സംഭാവന ചെയ്ത നാടാണ് പാനൂർ. മന്ത്രിയായ പിതാവും മന്ത്രിയായ പുത്രനും, ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചറും നമ്മെ ഭരിച്ചു. ഓരോരുത്തരും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രം പറയുന്ന വാഗ്ദാനം മാത്രമായി പാനൂർ ആശുപത്രി വികസനം മാറി.
സാധരണക്കാർക്ക് ചികിത്സ നിഷേധിക്കുന്ന പാപകർമ്മഫലം അവരനുഭവിക്കേണ്ടി വരുമെന്നും സി. സദാനന്ദൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷിജി ലാൽ അധ്യക്ഷത വഹിച്ചു.