പാനൂർ ആശുപത്രി സ്ഥലമെടുപ്പ്; ധനസമാഹരണ കമ്മിറ്റി നൽകിയ ഉറപ്പ് പാലിക്കണം - ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

പാനൂർ: സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റിക്ക് പാനൂർ ആശുപത്രിക്ക് സ്ഥലം വാങ്ങാൻ കഴിയില്ലെന്നും അഡ്വാൻസ് നൽകിയ പണം തിരിച്ചു കിട്ടിയ ഉടൻ കേരള സർക്കാരിനെ ഏൽപ്പിക്കുമെന്നുള്ള പോലീസിന് പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റി നൽകിയ ഉറപ്പ് പാലിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു .

Advertisment

പാനൂർ ബസ്റ്റാൻഡിൽ ബിഡിജെഎസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പിരിവ് തുടങ്ങിയിട്ട് ഏഴു വർഷമായിട്ടും റസീറ്റ് ഓഡിറ്റ് ചെയ്യാത്തതിന് ധനസമാഹരണ കമ്മിറ്റിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും പച്ചയായ തെളിവാണെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ വി അജി അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വ്യാത്ത്യാട്ട് ജില്ലാ ജനറൽ സെക്രട്ടറി ഇ.മനീഷ് എം കെ രാജീവൻ കെ കെ ചാത്തുക്കുട്ടി വത്സരാജ്ൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Advertisment