രമേശ് പറമ്പത്ത് എംഎൽഎയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് സന്ദേശം. എംഎല്‍എയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

മാഹി:രമേശ് പറമ്പത്ത് എംഎൽഎയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് സന്ദേശം.
മാഹി എംഎൽഎയുടെ ഫോട്ടോ ഉപയോഗിച്ച് വാട്സ് ആപ്പിൽ അദ്ദേഹം അയക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി.

Advertisment

ഇന്നലെ രാവിലെ മുതലാണ് മാഹിയിലേയും പുതുച്ചേരിയിലേയും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് എംഎൽഎ അയക്കുന്ന തരത്തിൽ 7525887258 എന്ന നമ്പറിൽ നിന്ന് മെസേജ് വരാൻ തുടങ്ങിയത്.

publive-image

ആമസോൺ കമ്പനിയുടെ പേ ഗിഫ്റ്റ് കാർഡിൻ്റെ ലിങ്ക് കൂടി സന്ദേശത്തോടൊപ്പം ചേർത്തിട്ടുണ്ട്. ഓൺലൈൻ മുഖേന പണം അപഹരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്.

സംശയം തോന്നിയ ചിലർ നേരിട്ട് എംഎൽഎയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് എംഎൽഎ മാഹി പോലീസ് സുപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

Advertisment