അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
/sathyam/media/post_attachments/2XJtKIsmUUUtvjeL8zMZ.jpg)
പഴയങ്ങാടി: വാരിയേഴ്‌സ് മാടായിയുടെ ഒഫീഷ്യൽ ജേഴ്‌സി പ്രമുഖ സ്പോർട്സ് അനലിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ അമീർ മാടായി വാരിയേഴ്‌സ് ഫുട്ബോൾ ടീം ക്യാപ്റ്റൻ മുർഷിദിന് നൽകി പ്രകാശനം ചെയ്തു.
Advertisment
വാരിയേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് വാരിയേഴ്‌സ് മാടായിയുടെ സ്നേഹോപഹാരം ഡോ.മുനീബ് മുഹമ്മദ് അലി അമീർ മാടായിക്ക് കൈമാറി.
/sathyam/media/post_attachments/ouh8g52J6WwYfjBP3pwt.jpg)
അഡ്വ: മുനാഷ് മുഹമ്മദലി, കെ.പി.അജ്മൽ, ആസിഫ് എം.എം, മുഫസിർ മുസ്തഫ, ദിൽഷാദ്, അർഷദ്, അശറഫ്, സഫീർ, വി.പി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷഫ്‌നാസ് അരുളകത് സ്വാഗതവും ട്രഷറർ അരുൺ കുമാർ നന്ദിയും പറഞ്ഞു. കാര്യപരിപാടികൾക്ക് ശേഷം വാരിയേഴ്‌സ് മാടായിയുടെ നേതൃത്വത്തിൽ ഒരു ഫുട്ബോൾ സൗഹൃദ മത്സരവും സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us