New Update
Advertisment
കണ്ണൂർ: ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആലോറയിലെ പുതിയ പുരയിൽ ശ്രീജിത്ത്-അനു ദമ്പതികളുടെ മകൻ അശ്വന്ത് ആണ് മരിച്ചത്.
ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ ആണ് അപകടം നടന്നത്. രാവിലെ പാൽ വിതരണത്തിനായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.