കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ കെ. ബിജ്നുവിൻ്റെ പിതാവ് പി. നന്ദനൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

തളിപ്പറമ്പ്:ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി. നന്ദനൻ (79) അന്തരിച്ചു. കല്യാശേരി വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റർ ആയിരുന്നു. ദീർഘ കാലം ചെന്നൈയിലെ വിവിധ കമ്പനികളിൽ ഡൈയിങ്ങ് മാസ്റ്ററായി ജോലി ചെയ്തിരുന്നു.

Advertisment

ഭാര്യ: ശോഭ. മക്കൾ: കെ.ബിജ്നു (കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ), കെ. ബിജുല. മരുമക്കൾ: പി.കെ സംഘമിത്ര (പയ്യന്നൂർ), എം.രാഘവൻ (കല്യാശേരി, റിട്ട. ആർമി ക്യാപ്റ്റൻ). സഹോദരങ്ങൾ: പി. അശോകൻ (റിട്ട. ബാങ്ക് മാനേജർ, എ.കെ.ജി റോഡ്, പുതിയതെരു), തങ്കം (പുഴാതി), സുധാകരൻ (എ.കെ.ജി റോഡ്, പുതിയതെരു).

സംസ്കാരം നാളെ (വെള്ളി) രാവിലെ 7ന് ബക്കളത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 9.30 ന് പയ്യാമ്പലത്ത് നടത്തും.

കോം ഇന്ത്യ അനുശോചിച്ചു

കോം ഇന്ത്യ ജോയിന്റ് സെക്രട്ടറിയും കേരള ഓൺ ലൈൻ ന്യൂസ് എം ഡിയുമായ കെ കെ ബിജിനുവിന്റെ പിതാവ് പി നന്ദനന്റെ നിര്യാണത്തിൽ കോം ഇന്ത്യ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.

Advertisment