/sathyam/media/post_attachments/BnCVhYkJhxzN5vEHJwoc.jpg)
കണ്ണൂര്‍: ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി പി.കെ.മധു (42) വിനെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യാശ്രമത്തിന് കേസെടുത്താണ് ഇരിട്ടി എസ്.ഐ.എം പി.ഷാജി ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരിട്ടിയില്‍ ഇക്കഴിഞ്ഞ 28-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടത്തിന് പിന്നാലെ മധു വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വെക്കുകയായിരുന്നു. തുടര്‍ന്ന്, പിതാവ് പ്രശ്നത്തിൽ ഇടപെട്ടതോടെ ഇയാൾ പിതാവിന് നേരെ കത്തി വീശുകയും അമ്മയെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് ഭാര്യ ഇരിട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തില്‍, നരഹത്യാശ്രമത്തിന് കേസെടുത്ത പൊലീസ് മധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us