കണ്ണൂർ മയ്യഴിയിൽ ഷോട്ട്പുട്ട് ബോൾ തലയിൽ വീണ് വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

New Update

publive-image

കണ്ണൂർ: മയ്യഴിയിൽ ഷോട്ട്പുട്ട് ബോൾ തലയിൽ വീണ് വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്. വെസ്റ്റ് പള്ളൂർ സ്വദേശി സൂര്യകിരണിനാണ് പരിക്കേറ്റത്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യകിരൺ.

Advertisment

സ്‌കൂളിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് വിദ്യാർത്ഥിയ്‌ക്ക് പരിക്കേറ്റത്. ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ഷോട്ട്പുട്ട് ബോൾ അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ വീഴുകയായിരുന്നു.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.

Advertisment