കണ്ണൂരിൽ വിവാഹ തിരക്കിനിടെ ഓഡിറ്റോറിയത്തിൽ വെച്ച്‌ ഇരുപതുകാരിയുടെ മുടി മുറിച്ചു മാറ്റി: മുടി മാഫിയയെന്ന് സംശയം

New Update

publive-image

കണ്ണൂർ: കണ്ണൂരിൽ കല്യാണത്തിന് പങ്കെടുക്കാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി മുറിച്ചു മാറ്റി. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയായിരുന്നു സംഭവം. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്.

Advertisment

ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാർ. ഭക്ഷണശാലയിലേക്ക് കടക്കാൻ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്. രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.

Advertisment