New Update
Advertisment
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് ആരംഭം കുറിച്ചത്.
ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു ഏറ്റുമുട്ടൽ. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു.
ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ് അക്രമം നടത്തിയതെന്ന് ജയിൽ അധികൃതർ കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.