New Update
Advertisment
കണ്ണൂർ: വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്.
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർ ഗേറ്റിന് സമീപം ആണ് അപകടം നടന്നത്. സഹയാത്രികരായ രണ്ട് യുവാക്കൾ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.